വഖഫ് ബോർഡിലെ പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സമവായത്തിലെത്തി. എ.പി വിഭാഗം നിർദേശിക്കുന്ന വ്യക്തിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകാനാണ് ധാരണ. ഇതോടെ നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങളുണ്ടാകും.
മുഖ്യമന്ത്രി വി.ഡി. സതീശനും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലുകളാണ് സമവായത്തിന് വഴിയൊരുക്കിയത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും ചർച്ചകളിൽ പങ്കെടുത്തു.
സമവായത്തിൻ്റെ ഭാഗമായി ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തും മാറ്റമുണ്ടാകും. നിലവിലെ ചെയർമാനും കാന്തപുരം വിഭാഗത്തിൽനിന്നുള്ളയാളുമായ ഹുസൈൻ സഖാഫി ചുള്ളിക്കോട് രാജിവെക്കുമെന്നാണ് ധാരണ. പകരം എ.പി വിഭാഗം നിർദേശിക്കുന്ന വ്യക്തിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകും.
വിഷയത്തിൽ മന്ത്രി എൻ. ഷംസുദ്ദീൻ ഇന്ന് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കുശേഷം തുടർനടപടികളിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ. വഖഫ് വിഷയത്തിൽ സമവായമായെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.