വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണത്തിനെതിരായ (SIR) പ്രതിഷേധത്തിൻ്റെ ഭാഗമായി നവംബർ ഒന്നിന് ഡൽഹിയിലെ രാംലീലാ മൈതാനത്ത് കോൺഗ്രസ് റാലി നടത്തും. റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകി.

വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ പേരിൽ അർഹരായ വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നുവെന്ന ആശങ്കയാണ് കോൺഗ്രസ് ഉയർത്തുന്നത്. വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും ബിജെപിക്കെതിരെയും പ്രതിഷേധം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നത്.

Related Posts