സമ്മർദങ്ങൾക്ക് വഴങ്ങി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

രാഷ്ട്രീയ താൽപര്യങ്ങൾക്കായി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബലികൊടുക്കാനാകില്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. യുവാക്കളെ അരാജക രാഷ്ട്രീയത്തിൻ്റെ ഉപകരണങ്ങളാക്കി മാറ്റാൻ ശ്രമം നടക്കുകയാണ്. ബംഗ്ലാദേശിൽ കണ്ടതിന് സമാനമായി ഇന്ത്യയിലും ഭരണമാറ്റം ലക്ഷ്യമിട്ട് ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയും കോൺഗ്രസും അവസരവാദ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും പൊതുജനാഭിപ്രായത്തെ മാനിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts