ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടു പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. മൈസൂരുവിന് സമീപം ഹുൻസൂർ പെരിയപട്ടണയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കാവേരി എന്ന സ്ലീപ്പർ ബസ് എതിർദിശയിൽ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരായ ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ എന്നിവരും ബസിലെ ക്ലീനറായ മറ്റൊരാളുമാണ് മരിച്ചത്.

ബസിൻ്റെ മുൻഭാഗത്ത് ഇരുന്ന നാല്പേർക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റവരെ ഹുൻസൂരിലേക്കും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Posts