നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബർ 16 മുതൽ 18 വരെ മൂന്ന് ദിവസങ്ങളിലായി കഥകളി അരങ്ങേറും. വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെയാണ് കലാപരിപാടികൾ.

ഒക്ടോബർ 19-ന് ഓട്ടൻതുള്ളലും ഒക്ടോബർ 20-ന് ചാക്യാർകൂത്തും നടക്കും. പാലക്കാട് വെള്ളിനേഴി നാണുനായർ സ്മാരക കലാകേന്ദ്രമാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൻ്റെ പരമ്പരാഗത ക്ഷേത്രകലകൾ ആസ്വദിക്കാൻ ഭക്തർക്കും കലാസ്വാദകർക്കും അവസരമൊരുക്കുന്നതാണ് പരിപാടി.

Related Posts