അമേരിക്കയിലെ ഒറിഗണിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിന് നേരെയുണ്ടായ വെടിവയ്പിൽ കുട്ടികളുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ കുട്ടികളാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
സ്കൂളിൽ വെടിവയ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഒരു കാറിന് നേരെയാണ് അക്രമി ആദ്യം വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അക്രമിയെന്ന് സംശയിക്കുന്നയാളും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
എന്നാൽ ഇയാൾ ആരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. വെടിവയ്പിൻ്റെ കാരണം, കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.