മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട ഹവാല കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി.

തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സംസ്ഥാന സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. എന്നാൽ അപ്പീൽ നൽകാൻ അനുമതി അനുവദിക്കരുതെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി.) വാദം പരിഗണിച്ചാണ് കോടതി ഹർജികൾ തള്ളിയത്.

വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു ഹർജികൾ. അപ്പീൽ അനുമതി ഹർജികൾ തള്ളിയതോടെ സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്യാനുള്ള ഈ നീക്കത്തിന് തിരിച്ചടിയായി.

Related Posts