ദീപ്തി വെല്‍ഫെയര്‍ അസോസിയേഷൻ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍സംസ്ഥാന വടംവലി മത്സരം 2026 നവംബര്‍ 22 (ഞായറാഴ്ച) ഉച്ചയ്ക്ക് 2 മുതല്‍ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിനു സമീപമുള്ള ദോസ്തി ഗ്രൗണ്ടില്‍ നടക്കും.
കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് അമ്പതിനായിരം രൂപയും ദീപ്തി ട്രോഫിയും, രണ്ടാംസ്ഥാനക്കാര്‍ക്ക് മുപ്പതിനായിരം രൂപയും ദീപ്തി ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് ഇരുപതിനായിരം രൂപയും ദീപ്തി ഷീല്‍ഡും, നാലാംസ്ഥാനക്കാര്‍ പതിനയ്യായിരം രൂപയും, അഞ്ചുമുതല്‍ എട്ടുവരെ വിജയികള്‍ക്ക് യഥാക്രമം അഞ്ചായിരം രൂപവീതവും സമ്മാനമായി ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് : 98452 83218, 98457 52339, 95262 16561