ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ ആരംഭിച്ചു. സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പാസ്‌റ്റർ ഷാജി ജോസഫ് അധ്യക്ഷനായി. പാസ്റ്റർമാരായ ഡോ. ലാജി പോൾ (പ്രസിഡണ്ട്, ഐപിസി എൻ.ആർ), സജി മാത്യൂ (മശി മണ്ടേലി ഇന്ത്യാ) എന്നിവർ പ്രസംഗിച്ചു.

പാസ്‌റ്റർമാരായ കെ.വി.ജോസ്, വർഗീസ് മാത്യൂ, പി.പി.ജോസഫ് എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ‘ശുശ്രൂഷയിലെ മികവ് (Excellence in Ministry)’ എന്നതാണ് ചിന്താവിഷയം. കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം ശുശ്രൂഷകർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം 15 വ്യാഴാഴ്ച ഉച്ചയോടെ സമാപിക്കും. ബ്രദർ പി.പോൾസൺ, ട്രഷറർ ബ്രദർ ഷാജി പാറേൽ, മാനേജർമാരായ പാസ്റ്റർ ജോർജ് ഏബ്രഹാം, ബ്രദർ ജോയ് പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകും.

Related Posts