കെഎംഎംഎല്ലില്‍ തൊഴിൽ വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന ലീഗ് നേതാവ് കീഴടങ്ങി. മുന്‍ ദേശീയ കൗണ്‍സില്‍ അംഗം ശൂരനാട് കുമരഞ്ചിറ പ്ലാവിലവീട്ടില്‍ അബ്ദുല്‍ വഹാബ് (65) ആണ് ചവറ മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്. പന്മന വടക്കുംതല മുല്ലമംഗലത്തുവീട്ടില്‍ താജുദീൻ്റെ മകന് ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്.
10 ലക്ഷം രൂപ 2022 ഓഗസ്റ്റ് രണ്ടിനും സ്വര്‍ണ്ണം പണയപ്പെടുത്തി ഏപ്രിലില്‍ 15 ലക്ഷം രൂപയുമാണ് താജുദീൻ കൊടുത്തത്. ഇതില്‍ 5 ലക്ഷം ബാങ്ക് അക്കൗണ്ടിലൂടെയും ബാക്കി തുക നേരിട്ടുമാണ് നല്‍കിയത്.