സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് – ദാസറഹള്ളി ഭാഗിൻ്റെ ആഭിമുഖ്യത്തിൽ ‘ഓണവിരുന്ന് 2026’ ആഘോഷ വേദിയിൽ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു. ദാസറഹള്ളി ഭാഗ് ജോയിന്റ് ട്രഷറർ ശ്രീകാന്ത് വി.എം ആണ് വെബ്സൈറ്റിൻ്റെ പ്രകാശനം നിർവഹിച്ചത്.
സമന്വയയുടെ ചാരിറ്റി പ്രവർത്തനങ്ങളെയും, ഇതിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സമിതികളുടെ പ്രവർത്തനങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്ക് – പ്രത്യേകിച്ച് പുതുതായി അംഗത്വം എടുക്കുന്നവർക്ക് – മനസ്സിലാക്കാൻ ഈ വെബ്സൈറ്റ് ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
വെബ്സൈറ്റ്: https://samanvayadasarahally.gt.tc