കേരള സമാജം നെലമംഗലയുടെ ഓണാഘോഷം ‘മിന്നും പൊന്നോണം 2026’ നാളെ (ഒക്ടോബർ 11) അരിഷിനകുണ്ടെയിലെ സി.കെ.പാലസിൽ നടക്കും. രാവിലെ 9.30ന് പൂക്കളമത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.

തുടർന്ന് സാംസ്കാരിക സമ്മേളനം, തിരുവാതിര, സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. തൃശൂർ നമ്പീശൻസ് ഒരുക്കുന്ന ഓണസദ്യയും ശിങ്കാരിമേളവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. കണ്ണൂർ ട്രയോയുടെ നേതൃത്വത്തിൽ നടക്കുന്ന ഡിജെ നൈറ്റോടെ പരിപാടികൾക്ക് സമാപനമാകും.

കൂടുതൽ വിവരങ്ങൾക്ക്: 9449243635

Related Posts