2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നാലെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. പുരസ്‌കാര പ്രഖ്യാപനം അപമാനകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ട്രംപ് പ്രതികരിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കിലെ സിറാക്കൂസിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്.

‘ഇത് നോർവേയുടെ മായാത്ത കളങ്കമാണ്. ഞങ്ങൾ ഇത് മറക്കില്ല’ എന്നായിരുന്നു ട്രംപിൻ്റെ വാക്കുകൾ. ജനാധിപത്യവിരുദ്ധരും നാഗരികതയുടെ ശത്രുക്കളുമായ തീവ്ര ആശയക്കാർ സമാധാന നൊബേലിൻ്റെ വിശ്വാസ്യത തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു.

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കണമെന്ന ആഗ്രഹം ട്രംപ് മാസങ്ങളായി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും രണ്ടെണ്ണം കൂടി അവസാനിപ്പിക്കുകയോ വിജയകരമായ പരിഹാരത്തിലെത്തിക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾക്ക് വ്യക്തമായ തെളിവുകൾ അദ്ദേഹം മുന്നോട്ടുവച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, പുരസ്‌കാരം ലഭിച്ച നവനീതം പിള്ളയെ അറിയില്ലെന്നും അവരുടെ പേര് മുമ്പ് കേട്ടിട്ടില്ലെന്നും ട്രംപ് പരിഹസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പുരസ്‌കാരം നേടിയതിനു പിന്നാലെ ട്രംപുമായി സമ്മാനം പങ്കിട്ടേക്കാമെന്ന് തമാശരൂപേണ പ്രതികരിച്ചതായും നവനീതം പിള്ളയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലുണ്ട്.


Related Posts