കേരള സമാജം മാഗഡി റോഡ് സോൺ ഓണോത്സവ് ഒക്ടോബർ 11ന് മാഗഡി റോഡ്, സീഗേഹള്ളി, എസ് ജി മാര്യേജ് ഹാളിൽ രാവിലെ 9 മണിക്ക് ആരംഭിക്കും. ആഘോഷങ്ങൾ കേരള കൃഷി മന്ത്രി ടി.സിദ്ധിക്ക് ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ അനിൽ കുമാർ അധ്യക്ഷത വഹിക്കും.
ലഹർ സിങ് സിറോയ എംപി , എസ് ടി സോമശേഖർ എംഎൽഎ, സിനിമാ താരം വിനയ പ്രസാദ് , കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് , ജനറൽ സെക്രട്ടറി റജികുമാർ തുടങ്ങിയവർ സംബന്ധിക്കും.

സോൺ കുടുംബാഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, അഞ്ജന ഡാൻസ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന നൃത്തപരിപാടി, ഓണസദ്യ, ചെണ്ടമേളം, പിന്നണി ഗായകൻ പദ്‌മശ്രീ എം ജി ശ്രീകുമാർ, ചിത്ര അരുൺ എന്നിവരുടെ ഗാനമേള എന്നിവയും നടക്കുമെന്ന് സോൺ കൺവീനർ ലിജു പി കെ, ആഘോഷ കമ്മറ്റി കൺവീനർ സനൽ കുമാർ എന്നിവർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക്‌ +91 98453 49799, 89043 34810

Related Posts