മൈസൂരിലെ ദസറ ആഘോഷങ്ങളും കൊട്ടാരനഗരിയുടെ മനോഹാരിതയും ആസ്വദിക്കാൻ അമ്പാരി ഡബിൾ ഡെക്കർ ബസ് സർവീസുകൾ ആരംഭിച്ച് കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ (കെഎസ്ടിഡിസി). ബസ്സിലെ രണ്ട് ഡെക്കുകളിലുമായി 40 പേർക്ക് യാത്ര ചെയ്യാം. ബസിൻ്റെ മുകളിലത്തെ ഡെക്കിൽ യാത്ര ചെയ്യാൻ 500 രൂപയും താഴത്തെ എസി ഡെക്കിൽ 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഓൾഡ് ഡിസി ഓഫിസ്, സെൻട്രൽ ലൈബ്രറി, രാമസ്വാമി സർക്കിൾ, സംസ്കൃത പാഠശാല, പാലസ് സൗത്ത് ഗേറ്റ്, ജയമാർത്താണ്ഡ സർക്കിൾ, ഹാർഡിങ് സർക്കിൾ, കെ.ആർ. സർക്കിൾ, സായാജിറാവു റോഡ്, ആയുർവേദ മെഡിക്കൽ കോളജ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലൂടെയാണ് യാത്ര. ഹോട്ടൽ മയൂര ഹൊയ്‌സാലയ്ക്ക് മുന്നിൽനിന്ന് പുറപ്പെടുന്ന ബസ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ഇതേ സ്ഥലത്ത് തിരിച്ചെത്തും. വൈകിട്ട് 6.30, രാത്രി 8, 9.30 എന്നീ സമയങ്ങളിലാണ് സർവീസുകൾ.

ഓൺലൈൻ ടിക്കറ്റുകൾ kstdc.co എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.

Related Posts