മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ബെംഗളൂരുവിൽ സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി. നടൻ പ്രകാശ് രാജ്, യൂട്യൂബർ ധ്രുവ് റാത്തി, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടികളാണ് നടക്കുന്നതെന്നും വോട്ടുകൾ ഒഴിവാക്കുന്നതിലൂടെ ‘വോട്ട് മോഷണം’ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനവികാരം മാറുന്നുവെന്ന തിരിച്ചറിവാണ് തങ്ങൾക്ക് അനുകൂലമല്ലാത്ത വോട്ടുകൾ ഒഴിവാക്കുന്നതിന് പിന്നിലെന്നും അഭിജീത് ആരോപിച്ചു. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും ബിജെപി ഒടുവിൽ ‘ഒരു രാജ്യം, ഒരു പാർട്ടി’ എന്ന സാഹചര്യത്തിലേക്ക് രാജ്യത്തെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ധ്രുവ് റാത്തിയും രംഗത്തെത്തി. വോട്ട് മോഷണം യാഥാർഥ്യമാണെന്നും അതിന് തെളിവുകൾ തൻ്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, സർക്കാരിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയല്ല പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും ഇത് തൻ്റെ ആദ്യ പ്രതിഷേധ സമരമാണെന്നും ധ്രുവ് റാത്തി പറഞ്ഞു. രാജ്യത്തിൻ്റെ ജനാധിപത്യ സംവിധാനത്തെ ബാധിക്കുന്ന നടപടികൾക്കെതിരായ പോരാട്ടമാണിതെന്ന് ഐഷി ഘോഷ് പറഞ്ഞു. അറസ്റ്റ് ചെയ്ത് പ്രതിഷേധത്തെ തകർക്കാമെന്ന് കരുതേണ്ടെന്നും അവർ വ്യക്തമാക്കി.

Related Posts