നടൻ പ്രേംനസീറിൻ്റെ മൂത്ത മകൾ ലൈലാബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽ.പി.സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിതാവ് പ്രേംനസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന പേരിൽ ലൈലാബീഗം പുസ്തകം രചിച്ചിട്ടുണ്ട്.

പരേതനായ റിട്ട. സൂപ്രണ്ടിങ് എൻജിനീയർ പി.എ. റഷീദാണ് ഭർത്താവ്.
മക്കൾ: സജിത്ത്, സോജ.
സഹോദരങ്ങൾ: പരേതനായ ഷാനവാസ്, റസിയ, റിത.

Related Posts