ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സാഹിത്യസംവാദവും ഓണാഘോഷവും ഒക്ടോബർ 11ന് നടക്കും. വൈകിട്ട് അഞ്ചിന് സിറ്റി കോർപ്പറേഷന് സമീപത്തെ ഹോട്ടൽ ജിയോയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഫോറം പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അധ്യക്ഷത വഹിക്കും.
എഴുത്തുകാരൻ ജോമോൻ എം ജോബ് മുഖ്യപ്രഭാഷണം നടത്തും. ഫാ.വർഗീസ് പുതുപ്പറമ്പിൽ CMI സാഹിത്യചർച്ച ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ അനിയൻ പെരുംതുരുത്തിയുടെ ‘അത്തിമരം പോലെ ഒരു മനുഷ്യൻ’ എന്ന നോവലിൻ്റെ പ്രകാശനം ഡോ.മാത്യു മണിമല നിർവഹിക്കും.
റവ. ഫിലിപ്പ് കോർ എപ്പിസ്കോപ്പ മുഖ്യാതിഥിയായിരിക്കും. സാഹിത്യവും സൗഹൃദവും ഓണാഘോഷത്തിൻ്റെ ആവേശവും ഒരുമിക്കുന്ന പരിപാടിയിലേക്ക് ബെംഗളൂരുവിലെ സാഹിത്യപ്രേമികളും മലയാളി സമൂഹവും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9731542539, 9986770784