ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ബിഷപ്പിനെതിരെ ആലുവ -മൂന്നാർ രാജപാതയിലൂടെ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുജന മുന്നേറ്റ യാത്രയിൽ പങ്കെടുത്തതിൻ്റെ പേരിലാണ് കേസ് എടുത്തത്. ഇന്ന് കോതമംഗലത്ത് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉപവാസസമരം നടത്തും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എം എൽഎ സമരം ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വനംവകുപ്പ് ഓഫീസിനു മുന്നിലെ ഉപവാസ സമരത്തിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, ഫ്രാൻസിസ് ജോർജ് എംപി, എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

Related Posts