എസ്എൻഡിപി ജാലഹള്ളി ശാഖയുടെ സ്പോട്സ് ഡേ നാഷണൽ സ്കൂൾ ബോക്സിങ് ഗോൾഡ് ചാമ്പ്യൻ സാധന സുനിൽ നാട മുറിച്ച് ഉൽഘാടനം ചെയ്തു. വിവധ മത്സരങ്ങളിൽ ശാഖ മെമ്പർമാരും കുട്ടികളും പങ്കെടുത്തു. യൂണിയൻ്റെ കീഴിലുള്ള ശാഖകൾ തമ്മിലുള്ള വടംവലി മത്സരം നടന്നു. ജാലഹള്ളി ശാഖ യൂത്ത് ടീം ഒന്നാം സ്ഥാനവും എസ്എൻഡിപി യൂണിയൻ യൂത്ത് ടീം രണ്ടാം സ്ഥാനവും എം എസ് പാളയം ശാഖ മൂന്നാം സ്ഥാനവും നേടി.
പരിപാടികൾക്ക് യൂണിയൻ സെക്രട്ടറി അഡ്വ സത്യൻ പൂത്തൂർ, ബോർഡ് മെമ്പർ എ ആർ രാജേന്ദ്രൻ, ശാഖ പ്രസിഡണ്ട് ചന്ദ്രബോസ്, വൈസ് പ്രസിഡണ്ട് ബിജു എസ്, സെക്രട്ടറി സുനിൽ കുമാർ, യൂണിയൻ കൗൺസിലർ എം ജി വേണുഗോപാൽ, ഷിജു വി എസ്, കെ പ്രസാദ് ജനാർദ്ദനൻ, രമേശ് കുമാർ, നാരായണൻ, ലേഡീസ് വിങ് പ്രസിഡണ്ട് രേഖ സുനിൽ, വൈസ് പ്രസിഡണ്ട് ഓമന രാജു, സെകട്ടറി അമ്പിളി വേണുഗോപാൽ, ബിന്ദു ഉണ്ണികൃഷ്ണൻ, ഷീബ ദീപേഷ്, ദീപ പ്രസാദ്, മുരളിധരൻ, യൂത്ത് വിങ് സെക്രട്ടറി ജ്യോതി രോഹിത്ത്, ട്രഷറർ രോഹിത്ത് രാജു മറ്റു ശാഖ പ്രവർത്തകരും നേതൃത്വം നൽകി. വിജയികൾക്ക് യൂണിയൻ സെക്രട്ടറി അഡ്വ സത്യൻ പുത്തൂർ ട്രോഫികളും ബോർഡ് മെമ്പർ എ ആർ രാജേന്ദ്രൻ വിജയികൾക്ക് സമ്മാന തുകകളും കൈമാറി. ശാഖ പ്രസിഡണ്ട് ചന്ദ്രബോസ്, സെക്രട്ടറി സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു.