ബിഹാറിൽ പാമ്പുകളുമായി ട്രെയിനിൽ കയറി യാത്രക്കാരെ ഭയപ്പെടുത്തി പണം തട്ടിയ സംഘം പിടിയിൽ. ജനസേവ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന ആറുപേരെയാണ് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 10 വിഷപ്പാമ്പുകളെയും പിടിച്ചെടുത്തു.

ജനറൽ കോച്ചിൽ കയറി യാത്രക്കാരെ പാമ്പുകളെ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു സംഘത്തിൻ്റെ രീതിയെന്ന് യാത്രക്കാർ പറഞ്ഞു. പണം നൽകാത്തവരെ പാമ്പുകളെ തുറന്നുവിട്ട് ഭയപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് സംഘം പാമ്പുകളുമായി ട്രെയിനിൽ കയറി പണം തട്ടുന്നതായി യാത്രക്കാരൻ റെയിൽ മദദ് ആപ്പിലൂടെ ആർപിഎഫിന് അടിയന്തര സന്ദേശം നൽകി. തുടർന്ന് ട്രെയിനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെത്തി സംഘത്തെ പിടികൂടുകയായിരുന്നു.

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ പ്രതികൾ ട്രെയിനിനുള്ളിൽ തന്നെ പാമ്പുകളെ തുറന്നുവിട്ടതായും റിപ്പോർട്ടുണ്ട്. ഏറെ പണിപ്പെട്ടാണ് ഇവരെ ട്രെയിനിൽ നിന്ന് പുറത്തിറക്കിയത്. സ്റ്റേഷനിലെത്തിയ ശേഷവും പാമ്പുകളെ തുറന്നുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ചതായി ആർപിഎഫ് അറിയിച്ചു.

Related Posts