ബെംഗളൂരു റേസ് കോഴ്‌സ് റോഡിൽ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനെ തുടർന്ന് ഒക്ടോബർ 5 മുതൽ 60 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ നേതൃത്വത്തിൽ മൗര്യ ജങ്ഷൻ മുതൽ ഹരേ കൃഷ്ണ റോഡ് ജങ്ഷൻ വരെയാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്.

ശിവാനന്ദ ജങ്ഷനിൽനിന്ന് മൗര്യ ജങ്ഷനിലേക്കും റേസ് കോഴ്‌സ് റോഡിലെ ട്രൈലൈറ്റ് ജങ്ഷനിൽനിന്ന് മൗര്യ ജങ്ഷനിലേക്കും വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.

യാത്രക്കാർക്കുള്ള ബദൽ പാതകൾ:

  • കെ.ആർ. മാർക്കറ്റിലേക്ക് പോകുന്ന ബസുകളും ഹെവി വാഹനങ്ങളും: സാങ്കി റോഡിൽനിന്ന് വിൻഡ്‌സർ മാനർ വഴി എൽആർഡിഇ ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് ബസവേശ്വര ജങ്ഷൻ വഴി പോകണം.
  • മജസ്റ്റിക്കിലേക്ക് പോകുന്ന വാഹനങ്ങൾ: സാങ്കി റോഡിൽനിന്ന് കുമാരകൃപ റോഡ് വഴി ശിവാനന്ദ സർക്കിളിലെത്തി വലത്തോട്ട് തിരിഞ്ഞ് എസ്.സി. റോഡിലൂടെ മജസ്റ്റിക്കിലേക്ക് പോകാം.
  • ഓൾഡ് ജെഡിഎസ് ജങ്ഷനിൽനിന്ന് ട്രൈലൈറ്റ് ജങ്ഷനിലേക്ക്: ഓൾഡ് ജെഡിഎസ് ജങ്ഷനിൽ ഇടതുവശത്തുള്ള റോഡിലൂടെ പ്രവേശിച്ച് റേസ് വ്യൂ ജങ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് കുമാരകൃപ റോഡ് വഴി ശിവാനന്ദ ജങ്ഷനിലെത്താം.
  • ട്രൈലൈറ്റ് ജങ്ഷനിൽനിന്ന് മൗര്യ ജങ്ഷനിലേക്ക്: ശിവാനന്ദ ഫ്ലൈഓവർ വഴി നെഹ്റു സർക്കിളിലെത്തി എസ്.സി. റോഡിലൂടെ മജസ്റ്റിക് ഭാഗത്തേക്ക് പോകാം.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വാഹനയാത്രക്കാർ നിർദേശിച്ച ബദൽ പാതകൾ ഉപയോഗിക്കണമെന്നും ട്രാഫിക് പൊലീസിൻ്റെ നിർദേശങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Related Posts