കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിസ്തീയ വനിതകളെ ഒന്നിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ‘വിക്ടറി വിമൻസ് കോൺഫറൻസ്’ ശ്രദ്ധേയമായ പങ്കാളിത്തത്തോടെ സമാപിച്ചു. ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ എ.ജി വേർഷിപ്പ് സെന്ററിലായിരുന്നു സമ്മേളനം നടന്നത്.

വി.ഐ.എ.ജി വേർഷിപ്പ് സെന്റർ സീനിയർ പാസ്റ്ററും സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് (എസ്‌.ഐ.എ.ജി) അസിസ്റ്റന്റ് സൂപ്രണ്ടുമായ റവ. ഡോ.രവി മണി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സൂസൻ രവി അധ്യക്ഷയായിരുന്നു. ഐക്യത്തിലും വിശ്വാസത്തിലും പ്രതീക്ഷയിലും അധിഷ്ഠിതമായി സ്ത്രീകൾ മുന്നോട്ട് വരണമെന്ന് അവർ ആഹ്വാനം ചെയ്തു.

‘കർത്താവിൽ ഒരേ മനസ്സ് ഉള്ളവരായിരിപ്പിൻ’ എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കിയായിരുന്നു കോൺഫറൻസിൻ്റെ ചിന്താവിഷയം. സിസ്റ്റർ റീബ ഗോഡ്‌ലി മുഖ്യ പ്രസംഗം നടത്തി. പാസ്റ്റർ ലീന പ്രശാന്ത് സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകി. കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വനിതകൾ സമ്മേളനത്തിൽ പങ്കെടുത്തു .

Related Posts