ബെംഗളൂരു–എറണാകുളം കെഎസ്ആർ ഇന്റർസിറ്റി എക്സ്പ്രസിന് (16377/16378) ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് നിലവിൽ വരുന്ന തീയതിയും ട്രെയിനിൻ്റെ സമയക്രമവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്രെയിനിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചത് പ്രദേശത്തെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും. നിലവിൽ പാലക്കാട് കഴിഞ്ഞാൽ തൃശൂരിലാണ് ഇന്റർസിറ്റി എക്സ്പ്രസിന് അടുത്ത സ്റ്റോപ്പ്.
രാവിലെ 6.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.02ന് പാലക്കാട് എത്തും. എറണാകുളം ജങ്ഷൻ–ബെംഗളൂരു ഇന്റർസിറ്റി പാലക്കാട് രാവിലെ 11.37നാണ് എത്തുന്നത്.