ബെംഗളൂരുവിലെ ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഓണാഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബർ 3, 4 തീയതികളിലായാണ് വിവിധ പരിപാടികൾ നടക്കുക. ഉദ്ഘാടനവും പൊതുസമ്മേളനവും കലാപരിപാടികളും തിരുവാതിരയും നൃത്തപരിപാടികളും സമ്മാനവിതരണവും ആഘോഷത്തിൻ്റെ ഭാഗമായി നടക്കും. ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളി സമൂഹത്തെ പങ്കെടുപ്പിച്ചാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 3ന് വൈകിട്ട് 4മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനപുര ഡി.സി.എസ് സിൽവർ ജൂബിലി ഹാളിൽ ‘സാഹിത്യ സായാഹ്നം’ സംഘടിപ്പിക്കും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവും എഴുത്തുകാരനുമായ കെ.പി.രാമനുണ്ണി പരിപാടിയിൽ പ്രഭാഷണം നടത്തും. ‘മലയാള മാഹാത്മ്യം’ എന്ന വിഷയത്തിലാണ് പ്രഭാഷണം. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും.

ഒക്ടോബർ 4ന് വൈകിട്ട് 4ന് കല്ല്യാൺ നഗർ, നാഗർഭാവിയിലുള്ള എച്ച്.എൻ. അനന്ത് കുമാർ ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം നടക്കും. നാലുമണിക്ക് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ കെ. പി.രാമനുണ്ണി മുഖ്യാതിഥിയാകും. സൊസൈറ്റി പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിക്കും. അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. ഓണോൽസവത്തോടനുബന്ധിച്ചു നടന്ന കലാകായിക മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും, എസ്.എസ്.എൽ.സി, പി.യു.സി പരീക്ഷകളിലെ ഉന്നതവിജയികൾക്കുള്ള ക്യാഷ് അവാർഡുകളും നൽകും.

Related Posts