പ്രശസ്ത ഇമോഷണൽ സെയിൽസ് ലീഡർഷിപ്പ് കോച്ച് റിയാസ് ഹക്കിമിൻ്റെ നേതൃത്വത്തിൽ ‘LIMITLESS: From Stuck to Unstoppable’ പവർപാക്ക് പ്രോഗ്രാം ഒക്ടോബർ 4ന് ബെംഗളൂരുവിൽ നടക്കും. ദി ലളിത് അശോക് ഹോട്ടലിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പരിപാടി.

കഴിഞ്ഞ രണ്ട് വർഷമായി ഓൺലൈനായി സംഘടിപ്പിച്ചുവരുന്ന ‘LIMITLESS by Riyas Hakkim’ പ്രോഗ്രാമിലൂടെ ആയിരത്തിലധികം പേരെ വ്യക്തിപരമായും പ്രൊഫഷണൽ തലത്തിലും മാറ്റത്തിലേക്ക് നയിച്ചതായി സംഘാടകർ അറിയിച്ചു. ബെംഗളൂരുവിൽ നടക്കുന്ന പരിപാടി ഈ പ്രോഗ്രാമിൻ്റെ ആദ്യ ഓഫ്‌ലൈൻ പതിപ്പാണ്.

മാനസികം, വൈകാരികം, ആത്മീയം, ശാരീരികം എന്നീ നാല് മേഖലകളിലെ പരിമിതികളെ മറികടക്കുന്നതിനുള്ള പരിശീലനങ്ങളാണ് പരിപാടിയുടെ പ്രധാന ഭാഗം. പ്രായോഗിക ടൂളുകളും വർക്ക്‌ബുക്കും, ട്രാൻസ്ഫർമേഷൻ ടെക്നിക്കുകളും, അനുഭവാധിഷ്ഠിത പ്രവർത്തനങ്ങളും, ലൈവ് ആപ്ലിക്കേഷനുകളും, സക്സസ് ഹാബിറ്റ് ട്രാക്കറും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. ടീയും സ്നാക്സും ബഫേ ലഞ്ചും നെറ്റ്‌വർക്കിങ് അവസരങ്ങളും പങ്കെടുക്കുന്നവർക്ക് ലഭിക്കും.

വ്യവസായസംരംഭകർ, പ്രൊഫഷണലുകൾ, വിദ്യാർഥികൾ, ബിസിനസ് പങ്കാളികൾ എന്നിവർക്ക് പരിപാടിയിൽ പങ്കെടുക്കാം. പരിമിതമായ സീറ്റുകളാണ് ലഭ്യമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും 75920 22030 (വാട്സ്ആപ്പ്) എന്ന നമ്പറിൽ ബന്ധപ്പെടാം.

Related Posts