മൈസൂരു റോഡിന് സമീപം പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. രാജരാജേശ്വരി മെഡിക്കൽ കോളജിന് സമീപം ദൊഡ്ഡബെലെയിൽ മകൾക്കൊപ്പം നടക്കാനിറങ്ങിയ നാഗരാജു (60) ആണ് മരിച്ചത്. മൈസൂരു റോഡിൽ രാജരാജേശ്വരി മെഡിക്കൽ കോളജിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെവച്ചാണ് സംഭവം. മകൾക്കൊപ്പം റോഡിലൂടെ നടക്കുന്നതിനിടെ പെട്ടെന്ന് എത്തിയ കാട്ടാന നാഗരാജുവിനെ ആക്രമിക്കുകയായിരുന്നു.

ആനയുടെ ആക്രമണത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ നാഗരാജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനിടെ സമീപത്തെ ഒരു അപ്പാർട്ട്മെന്റിൻ്റെ മതിലും ആന തകർത്തു.

ബന്നാർഘട്ട വനമേഖലയിൽ നിന്ന് ഇറങ്ങിയ കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആനയെ കണ്ടെത്തി പിടികൂടുന്നതിനായി വനംവകുപ്പിൻ്റെ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

nagaraju

Related Posts