അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ 30-ാം വാർഷികവും ഓണാഘോഷവും ‘ഉണർവ്-26’ വിപുലമായി സംഘടിപ്പിക്കുന്നു. യെലഹങ്ക എയർപോർട്ട് റോഡ് ശിവനഹള്ളിയിലെ മധുര മിലാന കൺവെൻഷൻ സെന്ററിലാണ് ആഘോഷപരിപാടികൾ നടക്കുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും.
ചടങ്ങിൽ വിശിഷ്ടാതിഥിയായി യലഹങ്ക എം എൽ എ എസ്.ആർ.വിശ്വനാഥ് പങ്കെടുക്കും. കൂടാതെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരായ വി. ടി.ബൽറാംഎം എൽ എ, സിനിമാതാരവും നർത്തകിയുമായ ശ്രീദേവി ഉണ്ണി, സിനിമ നടി അഞ്ജു അരവിന്ദ്, ചീന കെ. എസ്, വിനോദ് കുമാർ, സുരേഷ് കുമാർ തുടങ്ങിയവരും ചടങ്ങിന് മിഴിവേകാൻ എത്തുന്നുണ്ട്. 30 വർഷത്തെ സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 97400 51921