സുവർണ്ണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. സുവർണ്ണ കർണാടക കേരള സമാജം സംസ്ഥാന അദ്ധ്യക്ഷൻ എ.ആർ.രാജേന്ദ്രൻ, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി മഞ്ജുനാഥ്, ജാലഹള്ളി ശബരി സ്കൂൾ ഡയറക്ടർ ദേവകി അന്തർജനം തുടങ്ങിയവർ പങ്കെടുത്തു.
സോൺ ചെയർമാൻ ഷിബു ജോൺ, കൺവീനർ പ്രസാദ് പി എൽ, ഫൈനാൻസ് കൺവീനർ ദിനേശ് നമ്പൂതിരി, വൈസ് ചെയർമാൻമാരായ, ഉണ്ണിത്താൻ, രമേശ് വണ്ടാനം, പ്രോഗ്രാം കോഡിനേറ്റർ കൃഷ്ണപ്രസാദ്, വനിതാ ചെയർപേഴ്സൺ ശശികല, കൺവീനർ സിനി മാത്യൂ, എക്സിക്യൂട്ടീവ് അംഗങ്ങൾ, കോ ഓപ്റ്റഡ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
സോൺ അംഗങ്ങളുടെയും കുട്ടികളുടെയും കായിക മത്സരങ്ങൾ, പുരുഷ-വനിതാ ടീമുകളുടെ വടംവലി, വിവിധ കലാപരിപാടികൾ തുടങ്ങിയവ കുടുംബസംഗമത്തിന് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.