ബാംഗ്ലൂർ മെട്രോ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പുതിയ ഓഫീസിൻ്റെ ഉദ്‌ഘാടനം ശിവകോട്ട വൃന്ദാവൻ ലേ ഔട്ടിൽ നടന്ന ചടങ്ങിൽ ബിഎംസിസി പ്രസിഡണ്ട് അഡ്വ ശ്രീകുമാർ, ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ജനറൽ സിക്രട്ടറി പി.ടി മാധവൻ സ്വാഗതവും വൈസ് പ്രസിഡണ്ട് സനൽദാസ് ചെയർപേർസൺ നീതു കൃഷ്ണ, കേരള സമാജം മല്ലേശ്വരം സോൺ ഫിനാൻസ് കൺവീനർ പ്രദീപ്, മല്ലേശ്വരം സോൺ വനിതാ വിഭാഗം ചെയർ പേർസൺ സുധാ സുധീർ എന്നിവർ ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു.

പുതുതായി ആരംഭിച്ച കന്നട ക്ലാസിൻ്റെയും നേതൃപരിശീലന ക്ലാസിൻ്റയും ഔദ്യോഗിക ഉദ്‌ഘാടനവും നടന്നു. ബിഎംസിസി ഫൗണ്ടർ അരുൺദാസ് നന്ദി പറഞ്ഞു.

Related Posts