ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിനെ നേരിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. കോഴിക്കോട് തിരുവമ്പാടിയിലെ വിദർശയുടെ വീട്ടിലെത്തിയ പ്രിയങ്ക, താരത്തിൻ്റെ മാതാപിതാക്കളെ നേരിൽ കണ്ട് നേട്ടത്തിൽ സന്തോഷവും അഭിമാനവും അറിയിച്ചു. കുട്ടികൾക്ക് മികച്ച കഴിവുകളുണ്ടെന്നും ശരിയായ പരിശീലനവും ആവശ്യമായ പിന്തുണയും ലഭിച്ചാൽ അന്താരാഷ്ട്ര വേദികളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അവർക്ക് സാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ ഇന്ത്യ നേടിയ വെള്ളി മെഡൽ സംഘത്തിൽ വിദർശയും അംഗമായിരുന്നു. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും വിദർശ ഉൾപ്പെട്ട ഇന്ത്യൻ സംഘം വെള്ളി മെഡൽ നേടിയിരുന്നു.

Related Posts