എൻ.എസ്.എസ് കർണാടകയുടെ നേതൃത്വത്തിൽ നടന്ന ‘സ്നേഹസംഗമം 2026’ ൻ്റെ ഭാഗമായി സംഘടിപ്പിച്ച മന്നം ട്രോഫി-2026 തിരുവാതിരക്കളി മത്സരത്തിൽ ആർ.ടി നഗർ കരയോഗം ഒന്നാം സ്ഥാനം നേടി. ചിക്കബാനവാര കരയോഗം രണ്ടാം സ്ഥാനവും കെ.ആർ പുരം കരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എൻ.എസ്.എസ് കർണാടക ചെയർമാൻ ആർ.ഹരീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ഐ എസ് ആർ ഒ മുൻ ചെയർമാർ എസ്.സോമനാഥ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഹരിത എസ്.ബി, ഉഷസ് എസ് നായർ, ഹേമമാലിനി എന്നിവരായിരുന്നു മത്സരത്തിൻ്റെ വിധികർത്താക്കൾ. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ബിനോയ് എസ്.നായർ, പ്രസീദ് കുമാർ, റെജികുമാർ, അൽസൂർ കരയോഗം സ്ത്രീശക്തി, സജിത ശ്രീകുമാർ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
വൈസ് ചെയർമാന്മാരായ എം.എസ്. ശിവപ്രസാദ്, ബിനോയ് എസ്. നായർ, ജനറൽ സെക്രട്ടറി പി.എം. ശശീന്ദ്രൻ, ട്രഷറർ പി.കെ. മുരളീധരൻ, സെക്രട്ടറിമാരായ വിജയൻ തോന്നൂർ, എൻ. വിജയകുമാർ, റെജികുമാർ, ബിജു പി. നായർ, ജോയിൻറ് ട്രഷറർ സുനിൽകുമാർ പി, പ്രോഗ്രാം കൺവീനർമാരായ ആർ.വിജയൻ നായർ, പ്രസീദ് കുമാർ, പി. കൃഷ്ണകുമാർ, മുകുന്ദൻ കെ.ബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.