തമിഴ്നാട്ടിൽ മോഷണക്കേസ് പ്രതിയെ ഏറ്റുമുട്ടലിൽ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്ര സ്വദേശിയും മോഷണക്കേസ് പ്രതിയുമായ ജാഫറിനെയാണ് ചെന്നൈ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത് . ഇയാൾ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ചെന്നൈയിലെ തരമണി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം.
പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് കൊല നടത്തിയതെന്നാണ് പോലീസിൻ്റെ വാദം. കൊല്ലപ്പെട്ട ജാഫർ അമ്പതോളം കേസുകളിൽ പ്രതിയാണ്. എഡിജിപി അരുൺ സിറ്റി പോലീസ് കമ്മീഷണറായ ശേഷമുള്ള നാലാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിത്