വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരീറ്റ റോബിൾസുമായി ചർച്ച നടത്തി. പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും ഉഭയകക്ഷി പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. തിങ്കളാഴ്ചയാണ് ജയശങ്കർ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സ്പെയിനിൽ എത്തിയത്. പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസുമായി മാഡ്രിഡിൽ ഫലപ്രദമായ കാഴ്ചപ്പാടുകളുടെ കൈമാറ്റം നടന്നതായി അദ്ദേഹം എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ഒന്നാമത്തെ ദിവസം സ്പെയിൻ-ഇന്ത്യ കൗൺസിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒരു സെഷനിൽ ജയശങ്കർ പങ്കെടുതിരുന്നു.
പരിപാടിയിൽ ജാനിഷ് പ്രതിരോധ മന്ത്രി ജോസ് മാനുവൽ അൽബാരെസും അദ്ദേഹത്തോടൊപ്പം ചേർന്നു. മാറുന്ന ലോകത്തിനായുള്ള തന്ത്രപരമായ സഖ്യങ്ങൾ: 21-ാം നൂറ്റാണ്ടിലെ സ്പെയിനും ഇന്ത്യയും’ എന്ന സെഷനിൽ പ്രക്ഷുബ്ദമായ ലോകത്ത് ഇന്ത്യ-സ്പെയിൻ സഹകരണത്തെ വളരെ പ്രസക്തം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ ലാറ്റിൻ അമേരിക്ക, യുറോപ്പ് മെഡിറ്ററേനിയൻ എന്നിവയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് സ്പെയിൻ ഒരു പങ്കാളി കൂടിയാണ്. ഈ സാധ്യതകൾ തിരിച്ചറിയുന്നതിനും ഇന്ത്യ സ്പെയിൻ ബന്ധങ്ങളുടെ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്നതിനും നമ്മുടെ സർക്കാരുകളും ബിസിനസുകളും സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.