ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ 2026 സെപ്റ്റംബർ 25 വെള്ളിയാഴ്ച നടന്ന ചതയപൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ 10.30 ന് ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവ കൃതികളുടെ പാരായണം ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരിമാരായ വിപിൻ ശാന്തി, ആധിഷ് ശാന്തി, സുരേഷ് എന്നിവർ കാർമ്മികത്വം വഹിച്ചു. ഈ മാസത്തെ ചതയപൂജയും അന്നദാനവും വഴിപാടായി നടത്തിയത് എച്ച്എസ്ആർ ലേയൗട്ട് നിവാസിയായ കീർത്ഥനും കുടുംബവുമാണ്.
ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ജോയിന്റ് ട്രഷറർ ദീപ അനിൽ, വനിതാ വിഭാഗം ചെയർപേഴ്സണ്‍ വത്സലമോഹന്‍, യശോദ വിജയൻ, ഗിരിജ സുഗതൻ, മനോജ് പൂജാരി, അനിതാ രാജേന്ദ്രൻ, സുമതിയമ്മ മറ്റ് സമിതി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് 1 മണിക്ക് കർപ്പൂര ആരതിയെ തുടർന്നുള്ള അന്നദാനത്തോടെ ചടങ്ങുകള്‍ സമംഗളം പര്യവസാനിച്ചതായി സമിതി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.