വാട്ടർ ബിൽ കുടിശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മൈസൂരുവിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം വ്യാപകം. മൈസൂരു സിറ്റി കോർപറേഷനിൽ (എംസിസി) നിന്നാണെന്ന് അവകാശപ്പെട്ട് ഫോൺ കോളുകളും വാട്‌സാപ് സന്ദേശങ്ങളും അയച്ചാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്.

കുടിശികയായ വാട്ടർ ബിൽ അടയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശത്തിനൊപ്പം ഓൺലൈൻ പേയ്‌മെന്റ് ലിങ്കും അയയ്ക്കുന്നതാണ് തട്ടിപ്പിൻ്റെ രീതി. ലിങ്കിൽ ക്ലിക്ക് ചെയ്ത് പണം അടയ്ക്കുന്നതിനിടെ ബാങ്ക് വിവരങ്ങളോ ഒടിപിയോ കൈക്കലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് കോർപറേഷൻ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.

അജ്ഞാത നമ്പറുകളിൽനിന്നുള്ള വാട്ടർ ബിൽ സംബന്ധിച്ച കോളുകളോട് പ്രതികരിക്കരുതെന്നും അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു. ഒടിപി, യുപിഐ പിൻ, എടിഎം പിൻ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവയ്ക്കരുതെന്നും മുന്നറിയിപ്പുണ്ട്. വാട്ടർ ബിൽ തുക അടയ്ക്കുന്നതിന് മുമ്പ് കോർപറേഷൻ്റെ ഔദ്യോഗിക സംവിധാനങ്ങളിലൂടെയോ കൗണ്ടറുകളിലൂടെയോ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.

Related Posts