ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുദേവൻ്റെ 99മത് തിരുസമാധിയോടനുബന്ധിച്ച് ജിഗണി ശാഖയിൽ ഇന്ന് പ്രാർത്ഥനാ ചടങ്ങ് ഭക്തിനിർഭരമായി നടന്നു. ശാഖ പ്രസിഡണ്ട് കമലൻ, യൂണിയൻ മെമ്പർ സുജി, വനിതാ വിങ് പ്രസിഡണ്ട് രാജി ജയകൃഷ്ണൻ, സുനിത അരുൺ, ഗീത കമലൻ, ശാരി സുജി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ഏകദേശം 50-ഓളം ഗുരുഭക്തരുടെ സാന്നിധ്യത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ എല്ലാവരും ഭക്തിപൂർവ്വം പങ്കെടുത്തു. പ്രാർത്ഥനാ ചടങ്ങിന് ശേഷം കഞ്ഞിവീഴ്ത്തലും സംഘടിപ്പിച്ചു.