മൈസൂരു ദസറയുടെ ഔദ്യോഗിക വെബ്സൈറ്റ് മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ദസറയുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനൊപ്പം ഓൺലൈൻ സേവനങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.
ദസറയുടെ ചരിത്രം, വിവിധ ദിവസങ്ങളിലെ പരിപാടികൾ, ആഘോഷങ്ങളുടെ വിശദാംശങ്ങൾ എന്നിവ വെബ്സൈറ്റിലൂടെ അറിയാം. വിവിധ പരിപാടികളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സന്ദർശകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി എഐ ചാറ്റ്ബോട്ട് സംവിധാനവും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 11ന് ആരംഭിക്കുന്ന മൈസൂരു ദസറ ആഘോഷങ്ങൾ ഒക്ടോബർ 21ന് നടക്കുന്ന പ്രശസ്തമായ ജംബൂസവാരിയോടെ സമാപിക്കും.
വെബ്സൈറ്റ്: mysoredasara.gov.in