18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ തുടക്കമാകും. ഉച്ചയോടെ ഔദ്യോഗികമായി ആരംഭിക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി തന്ത്രപ്രധാനമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. രണ്ട് ദിവസങ്ങളിലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.

ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിണ്ട് ഷി ജിൻപിംഗ് ഇന്ന് ഉച്ചയോടെ ഡൽഹിയിലെത്തും. ഷിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ നടത്തിയ പ്രസ്താവനയും ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയും ചൈനയും നല്ല അയൽരാജ്യങ്ങളും സുഹൃത്തുക്കളുമായി മുന്നോട്ടുപോകണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്കുശേഷം ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിയുടെ പ്രധാന സമ്മേളനങ്ങൾ ആരംഭിക്കും. നാളെയും ചർച്ചകൾ തുടരും. ഡൽഹിയിലെത്തിയതിന് പിന്നാലെ ഷി ജിൻപിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനും അതിർത്തിയിലെ സമാധാനം ശക്തിപ്പെടുത്തുന്നതിനും കൂടിക്കാഴ്ച സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ചൈനീസ് അംബാസഡറുടെ പ്രസ്താവന.

റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ, ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ നേരത്തെ തന്നെ ഡൽഹിയിലെത്തി ഉച്ചകോടിയിലെ ചർച്ചകളിൽ പങ്കുചേർന്നിട്ടുണ്ട്.

Related Posts