അമേരിക്കയുടെ ഇതിഹാസ ഹെവിവെയ്റ്റ് ബോക്‌സിങ് ചാംപ്യന്‍ ജോര്‍ജ്ജ് ഫോര്‍മാന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. 2 തവണ ലോക ഹെവിവെയ്റ്റ് ചാംപ്യന്‍നായിരുന്നു. മരണവിവരം ഫോര്‍മാന്റെ കുടുംബമാണ് വെളിപ്പെടുത്തിയത്. എന്നാല്‍ മരണം കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. താരം ബിഗ് ജോര്‍ജ്ജ് എന്നാണ് അറിയപ്പെട്ടത്.

ഒളിംപിക്‌സില്‍ 1968 ൽ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1973ല്‍ പ്രമുഖ ബോക്‌സര്‍ ജോ ഫ്രേസറിയറെ പരാജയപ്പെടുത്തിയതോടെയാണ് ഫോര്‍മാന്‍ പ്രശ്‌സതനായത്. ഇതിഹാസ താരം മുഹമ്മദലിയോട് 1974ല്‍ പരാജയപ്പെട്ടു. 1977ല്‍ ജിമ്മി യങുമായുള്ള മല്‍സരത്തില്‍ പരാജയപ്പെട്ടതിന് ശേഷമാണ് പ്രഫഷനല്‍ ബോക്‌സിങില്‍ നിന്ന് വിട്ട്‌ നിന്നത്.

Related Posts