ബ്യാറ്റരായണപുര നിയോജകമണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27ന് ഞായറാഴ്ച രാവിലെ 10 മുതൽ ജക്കൂരിലെ അമര കൺവെൻഷൻ ഹാളിലാണ് പരിപാടി.
ഓണാഘോഷത്തിൻ്റെ ഭാഗമായി നൃത്തം, ഗാനാലാപനം, ഫാഷൻ ഷോ, വിവിധ ഗ്രൂപ്പ് പ്രകടനങ്ങൾ എന്നിവ ഉണ്ടായിരിക്കും. 15 വയസ്സിന് താഴെയുള്ളവർക്കും 15 മുതൽ 25 വയസ്സുവരെയുള്ളവർക്കുമായുള്ള ഗ്രൂപ്പുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. ഇതോടൊപ്പം അത്തപ്പൂക്കളം മത്സരവും നടക്കും. നാല് പേരടങ്ങുന്ന ടീമുകൾക്കാണ് പങ്കെടുക്കാനാകുക. രാവിലെ 9.30 മുതൽ 11.30 വരെ രണ്ട് മണിക്കൂറാണ് മത്സര സമയം.
ചെണ്ടമേളം, മഹാബലി എഴുന്നള്ളിപ്പ്, ഓണസദ്യ തുടങ്ങിയവയും ആഘോഷത്തിൻ്റെ ഭാഗമായി ഉണ്ടായിരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 9632524264, 9448019005, 8951661646 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.