മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് സ്കൂളിന് എസ് എസ് എൽ സി പരിക്ഷയിൽ നൂറ്മേനി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 16 കുട്ടികൾ ഡിസ്റ്റൻഷൻ കരസ്ഥമാക്കി. 5 വിദ്യാർത്ഥികൾ 90 ശതമാനത്തിലധികം നേടി മികവ് തെളിയിച്ചു.
ഭുവനേശ് 94 24%, ആയിശ ശാഫിയ 93.44 %, ജയ് ഭാരത് 93. 41%, ഹലീമ സഅദിയ്യ 90 72%, ബുശ്റ ബാനു 90.4 % എന്നിവരാണ് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർ. 30 വിദ്യാർത്ഥികൾ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. കഴിഞ്ഞ പ്ലസ്ടു പരീക്ഷയിലും നൂറ് ശതമാനമായിരുന്നു വിജയം.
