ശ്രീ നാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്(കർണാടക) യുടെ ആഭിമുഖ്യത്തിൽ “ഗുരുവന്ദനം 2026 – ഗുരുജയന്തിയും ഓണാഘോഷവും” സെപ്റ്റംബർ 6-ന് ശ്രീ അയ്യപ്പ ടെംപിൾ കമ്മ്യൂണിറ്റി ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ചടങ്ങിൽ സോലൂർ ആര്യ ഈഡിഗ മഹാസംസ്ഥാനം മഠാധിപതി ശ്രീ ശ്രീ ശ്രീ വിഖ്യാതാനന്ദ സ്വാമികൾ ആശീർവാദ സന്ദേശം നൽകി. എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങളെയും ഉപദേശങ്ങളെയും ആസ്പദമാക്കി പ്രഭാഷണം നടത്തി.

തുടർന്ന് ട്രസ്റ്റ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തനാടകം, ശ്രുതി ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീതപരിപാടി, മിഥുൻ മണ്ണാർക്കാട് അവതരിപ്പിച്ച മിമിക്സ് പരിപാടി എന്നിവ സദസ്സിൻ്റെ പ്രശംസ നേടി.
ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയിൽ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.

ട്രസ്റ്റ് ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, വോളന്റീർസ്, ട്രസ്റ്റ് കുടുംബാംഗങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഗുരുവന്ദനം 2026 വിജയകരമായി സംഘടിപ്പിച്ചത്.

NEE2

Related Posts