ദേശീയപാതയിൽ ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് ഗർഭിണിയായ യുവതി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലം അഞ്ചൽ സ്വദേശികളായ അശ്വതി, ഭർത്താവ് സതീഷ്, ഷാനി, നസ്രിൻ, വിഷ്ണുരാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ അശ്വതിക്ക് ഉൾപ്പെടെ പരിക്കേറ്റു. അശ്വതി ഗർഭിണിയാണ്.
അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.