ഛത്തീസ്‌ഗഡിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ. സുരക്ഷാസേന 22 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലിൽ 18 മാവോയിസ്റ്റുക ളെയാണ് വധിച്ചത്. ഇവിടെനിന്ന് വൻ ആയുധശേഖരവും പിടികൂടി. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാൾ ദൗത്യത്തിനിടെ വീരമൃത്യു വരിച്ചു.

വീരമൃത്യു വരിച്ചത് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിലെ പോലീസ് ഉദ്യോഗസ്ഥനാണ്. അതേസമയം കാങ്കീറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. മാവോയിസ്റ്റുകൾക്കെതിരേയുള്ള നടപടിയിൽ സുരക്ഷാസേനാംഗങ്ങൾക്ക് ആഭ്യന്ത രമന്ത്രി അമിത് ഷാ അഭിനന്ദനങ്ങൾ നേർന്നു. അടുത്ത വർഷം മാർച്ച് 31ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കുമെന്നും ഷാ എക്സിൽ കുറിച്ചിട്ടുണ്ട്.

Related Posts