കർണാടകയിലെ അധ്യാപകർക്ക് പേരിന് മുന്നിൽ ‘Tr’ എന്ന പ്രിഫിക്സ് ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രഖ്യാപിച്ചു. അധ്യാപകരുടെ സമൂഹത്തിനുള്ള സംഭാവനകൾക്ക് ആദരം നൽകുന്നതിൻ്റെ ഭാഗമായാണ് അധ്യാപക ദിനത്തിൽ പ്രഖ്യാപനം നടത്തിയത്. ഡോക്ടർമാർക്ക് ‘Dr’, എൻജിനീയർമാർക്ക് ‘Er’, പ്രൊഫസർമാർക്ക് ‘Prof’ തുടങ്ങിയ പ്രൊഫഷണൽ പ്രിഫിക്സുകൾ ഉപയോഗിക്കുന്നതിന് സമാനമായാണ് അധ്യാപകർക്ക് ‘Tr’ അനുവദിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഒരു കോടിയിലധികം അധ്യാപകരുണ്ടെന്നും അതിൽ ഏകദേശം 4.5 ലക്ഷം പേർ കർണാടകയിലാണെന്നും ശിവകുമാർ പറഞ്ഞു. രാജ്യത്തെ ഭാവിതലമുറയുടെ അറിവും സ്വഭാവവും രൂപപ്പെടുത്തുന്നതിൽ അധ്യാപകർ നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘Tr’ വെറുമൊരു പദവിയല്ലെന്നും വർഷങ്ങളോളം സമൂഹത്തിനും വിദ്യാർഥികൾക്കും വേണ്ടി നടത്തിയ സേവനത്തിനുള്ള അംഗീകാരമാണെന്നും ശിവകുമാർ പറഞ്ഞു. “അധ്യാപകർ ഈ അംഗീകാരം യഥാർഥത്തിൽ അർഹിച്ചവരാണ്” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

Related Posts