കേരള സമാജം, വൈറ്റ്ഫീൽഡ് സോൺ ഓണാഘോഷം ഓണ നിലാവ് 2026 സെപ്റ്റംബർ 6ന്. വൈറ്റ്ഫീൽഡ് കട്ടമനല്ലൂർ ശ്രീ മഞ്ജുനാഥ സ്വാമി കല്യാണമണ്ഡപത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കും.

ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ ആഘോഷങ്ങൾ കർണാടക വനം പരിസ്ഥിതി വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി ഉത്ഘാടനം ചെയ്യും. സോൺ ചെയർമാൻ സുരേഷ് കുമാർ എ ആർ അധ്യക്ഷത വഹിക്കും.

പി സി മോഹൻ എം പി, മഞ്ജുള ലിംബാവലി എം എൽ എ ശരത് ബെച്ചഗൗഡ, എം എൽ എ കെ വൈ നഞ്ചേഗൗഡ, മുൻ മന്ത്രി അരവിന്ദ് ലിംബാവലി, കസ്റ്റംസ് കമ്മീഷണർ പി ഗോപകുമാർ ഐ ആർ എസ് തുടങ്ങിയവർ സംബന്ധിക്കും.

കേരള സമാജം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ, ഓണ സദ്യ, സ്റ്റാർ സിങ്ങർ ഫൈയിം ബൽറാം, ശ്രീലക്ഷ്മി എന്നിവർ നയിക്കുന്ന മെഗാ ഗാനമേള എന്നിവ നടക്കുമെന്ന് സോൺ കൺവീനർ ജയകുമാർ ആഘോഷ കമ്മറ്റി കൺവീനർ പ്രജിൻ അശോക് എന്നിവർ അറിയിച്ചു.

വിശദവിവരങ്ങൾക്ക്: +91 90363 39194,+91 92431 85125

Related Posts