കർണാടകയിലെ പാർക്കുകളുടെയും ഉദ്യാനങ്ങളുടെയും അഞ്ച് ശതമാനം ഭൂമി അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കാൻ സർക്കാരിന് അനുമതി നൽകുന്ന ‘പാർക്ക് സംരക്ഷണ ഭേദഗതി ബിൽ’ പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബിൽ കൂടുതൽ ഭേദഗതികളോടെ അടുത്ത നിയമസഭാ സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര അറിയിച്ചു. ബില്ലിലെ നിർദേശങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയും നിയമനിർമാണ കൗൺസിലും പാസാക്കിയ ബില്ലിനെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. തുരങ്കപ്പാത പദ്ധതിക്കായി ബെംഗളൂരുവിലെ ലാൽബാഗിൻ്റെ ഭൂമി ഏറ്റെടുക്കുന്നതിനാണ് സർക്കാർ തിടുക്കത്തിൽ ബിൽ കൊണ്ടുവന്നതെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. അതേസമയം, അടുത്ത വർഷം ഏപ്രിൽ 20 മുതൽ 23 വരെ ആഗോള നിക്ഷേപ സംഗമം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ജി.പരമേശ്വര അറിയിച്ചു.

Related Posts