ക്ഷേത്രത്തിൽ അനുമതിയില്ലാതെ എഴുന്നള്ളിച്ച ആനയെ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് ബാലുശ്ശേരിയിലെ ‘ബാലുശ്ശേരി ഗജേന്ദ്രന്‍’ എന്ന ആനയെ ആണ് കസ്റ്റഡിയില്‍ എടുത്തത്. ബാലുശ്ശേരിയിലെ പൊന്നാരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് അനുമതി കൂടാതെ ആനയെ ഉപയോഗിച്ചത്.

ഉത്സവ കമ്മിറ്റിക്കെതിരെയും ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെയും പോലിസ് കേസെടുത്തു. ഗജേന്ദ്രന്‍ എന്ന ആന ബാലുശ്ശേരി ഗായത്രി വീട്ടില്‍ പ്രഭാകരൻ്റെ ഉടമസ്ഥതയിലുള്ളതാണ്. കസ്റ്റഡിയിലെടുത്ത ആനയെ എലിഫൻ്റ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷിത സൂക്ഷിപ്പിനായി ഉടമയെ തന്നെ ഏല്‍പ്പിച്ചു.

Related Posts