ഡി ആർ ഡി ഒ ഓണാഘോഷം 2026ൻ്റെ ഭാഗമായിട്ടുള്ള ‘സർഗോത്സവം-2026’ സെപ്റ്റംബർ 6 ന് ബാംഗ്ലൂർ സി വി രാമൻ നഗറിൽ ഉള്ള കമ്മ്യൂണിറ്റി ഹാളിൽവച്ച് നടക്കും. രാവിലെ 9.30ന് ചെയർമാൻ ഡോ. ബെന്നി ജോർജ് ഉദ്ഘാടനം ചെയ്യും.
ഡി ആർ ഡി ഒ മലയാളി കുടുംബാംഗങ്ങൾക്കായുള്ള വിവിധ കലാമത്സരങ്ങൾ ഉണ്ടായിരിക്കും. സെക്രട്ടറി, ഓർഗനൈസിങ് സെക്രട്ടറി, പാട്രൻസ്, മറ്റു കമ്മിറ്റി മെംബേർസ്, ഡി ആർ ഡി ഒ മലയാളി കുടുംബങ്ങൾ എന്നിവർ പങ്കെടുക്കും. മറ്റു കായിക പരിപാടികൾ സെപ്റ്റംബർ 26, 27 നും, ഓണനിലാവ്, ഓണസദ്യ, സംഗീത സന്ധ്യ എന്നിവ ഒക്ടോബർ 31 നും നവംബർ 1നും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.